Monday 30 June 2014

ഞാനും എന്റെ കവിതയും ബാക്കി

പ്രതീക്ഷയുടെ ചിറകിലും സ്വപ്നങ്ങളുടെ 
തണലിലും ഇനി എത്ര നാള്‍ അറിയില്ല.. 
ഒന്നറിയാം, ഈ കാത്തിരിപ്പ്‌ 
എന്നെ നോവിക്കുന്നുണ്ട്.. 
കാലത്തിന്‍ ഇതളുകള്‍ പൊഴിയുന്നുണ്ട്‌ 
വസന്തം ആഗ്രഹിക്കുന്നുണ്ട് ..
വിരസമായ ഏകാന്തതയിലാണ് 
പതിനൊന്നു വര്ഷം പിന്നിലെക്കൊരു 
യാത്ര പോയത് ഓര്‍മ്മകള്‍... 
ചിതലരിക്കാതിരിക്കാന്‍ അക്ഷരങ്ങള്‍ കൊണ്ട് 
സ്നേഹരാഗം എഴുതിയ ഓര്‍മ്മ..
പുസ്തകത്തിലൂടെയുള്ള ഒരുയാത്ര
പരിചിത മുഖങ്ങള്‍ തെളിയുന്നു..
ചിലമുഖങ്ങള്‍ കാലത്തിന്റെ
ആഴങ്ങളിലേക്ക് മാഞ്ഞു പോയിരിക്കുന്നു..
നീണ്ടു കിടക്കുന്ന ഇടവഴികളില്‍
കണ്ണും നട്ടു ഞാനും എന്റെ കവിതയും

അമ്മ തൂവൽ

എന്മിഴിക്കോണിലെ കണ്ണുനീർ തുള്ളിയാൽ,
കണ്മഷിക്കൂട്ടം കലങ്ങിയോ കണ്മണീ...
എന്നെയും കാത്തിരിക്കുന്നുമ്മറ കോലായിലെന്നമ്മ,
തീരാത്ത നോവുകളുള്ളിലൊതുക്കീ...
ഓർമ്മതൻ പൂമരചോട്ടിൽ ഞാൻ വന്നപ്പോൾ..
വീശിയ കാറ്റിനോടെന്തോ പറഞ്ഞുവോ....
പോയ ജന്മത്തിൻ മോഹങ്ങളൊക്കെയും,
പൂവണിയാനിനി എത്രനാൾ കാക്കണം.....
ജാലകക്കീറിലൂടെത്തും വെളിച്ചത്തിൻ
നൂലുകൾ കൊണ്ടു നെയ്യും കിനാവുകൾ
നാളെയെൻ ജീവിതയാത്രയിലേക്കുള്ള
പാഥേയമായ് തീരാനേറെ കൊതിച്ചുവോ..?
ഒരു സാന്ത്വനത്തിൻ തൂവലാൽ തഴുകി ഞാനാ
കരയും മനസ്സിന്റെ നീറ്റലകറ്റിടാം....
വാൽസല്ല്യം കൊണ്ട്‌ കൊട്ടാരം തീർക്കുമീ അമ്മതൂവലിനെ
പൂജക്കെടുക്കുവാൻ പറ്റാത്ത പൂവായി
മാറ്റിയതെന്തിനു കാലമേ....?

ഓർമ്മ കുറിപ്പ്‌

ഈ മണലാരണ്ണ്യത്തിൻ തീഷ്ണതയിൽ
നെറ്റിയിൽ നിന്നും ചെവിക്കരികിലൂടെ 
പിടഞ്ഞു വീഴുന്ന വിയർപ്പ്‌ തുള്ളികൾ 
ഇന്നെൻ ഹൃദയത്തെ 
ഈറനണിയിക്കുന്നുണ്ടെങ്കിലും,
നീ എന്ന ഒർമ്മ കനൽ കെടാതെ
എരിഞ്ഞു നിൽക്കുന്നുണ്ടെൻ ഹൃദ്ദ്യത്തിൽ....
വിദൂരതകൾക്കുമപ്പുറം ഇന്ന് നീ എനിക്ക്‌ തരുന്ന സാമിപ്യം
പണ്ടൊരിക്കൽ ഞാൻ നിഷേധിച്ച
പ്രണയത്തിന്റെ പുനർജ്ജനമം തേടുന്നുണ്ട്‌...
മറക്കാനാവുന്നില്ല എനിനിക്ക്‌ കലങ്ങിയ കണ്ണുമായി നീ
എന്റെ കണ്മുന്നിൽ നിന്നു ഓടി
മറഞ്ഞുപോയ ആ നിഷ്കളങ്കത യെ....
ഈ ജന്മത്തിൻ പൂർണ്ണത കൊഴിയും വരെ നീ
ഒരു സ്വപ്നമായ്‌,ഒർമ്മയായ്‌ മായാതെ നിൽക്കുമെ ന്റെ ഹൃദയത്തിൻ അകത്താളിൽ....
കാത്തിരിക്കാം നമുക്ക്‌.....
ഇനിയൊരു മറു പിറവിയുണ്ടെങ്കിൽ
നീ കടലായും,ഞാൻ കരയായ്യും ജനിക്കാം...
ജാതിയും,മതവും,ബന്ധങ്ങളും,ബന്ധനങ്ങളും എതിർക്കുവാനില്ലാതെ നിന്റെ കുഞ്ഞോളങ്ങളെയും തഴുകി
മരണമില്ലാതെ ജീവിക്കണം എനിക്ക്‌....

കവിത ജാലകം

നിന്റെ ഹൃദയമിടിപ്പിന്റെ താളം കേട്ടാണു എന്റെ കവിതകൾക്ക്‌ ഞാൻ ഈണം നൽകിയത്‌....
നിന്റെ ശരീരത്തിലൂടെ ഒഴുകുന്ന രക്തതുള്ളികൾ ആണു
ആ കവിതകൾക്ക്‌ ,ഗുണവും,സൗന്ദര്യവും നൽകിയത്‌......
എന്നിട്ടുമെന്തേ ഇന്നെന്റെ കവിതകൾ
പാതി വഴിയിൽ ആൾക്കൂട്ടത്തിനിടയിൽ ഒറ്റപ്പെട്ടുപ്പോയ
പൈതലിനെപ്പോലെ വഴിതേടി അലയുന്നു...????

മഴത്തിള്ളി

കുളിർ കാറ്റേറ്റ്‌ നീങ്ങുന്ന കാർ മേഘത്തിൽ നിന്നും
വേരറ്റു വീഴുന്ന മഴത്തുള്ളിക്കൂട്ടം,
കൂട്ടുകാരൊത്തു തത്തി കളിക്കുന്നുണ്ടെൻ 
മുറ്റത്തെ മാന്തൊടിയിൽ....
ഉറ്റു നോക്കുന്നിതാ മാക്രിക്കണ്ണുകൾ
നഗ്നമാം തൊടിയെ 
പുളകിതമാക്കുന്ന പവിഴ മണിപോലുടയും മഴത്തുള്ളിയെ....

ജിത്തു. വിജയൻ

കാത്തിരിക്കുന്നു നിന്നെ

നിന്‍റെ ഈ മൗനം എന്‍റെ മനസ്സിനെ
കാർന്നു തിന്നുന്നത് നീ അറിയുന്നുണ്ടോ സഖീ...
കടൽതീരത്തെ കുളിരണിയിച്ച്‌
നമ്മൾ നടന്നു നീങ്ങിയ പാതയിൽ
എന്‍റെ കാലടയാളങ്ങൾ മാത്രം ബാക്കിയാക്കി ഓർമ്മകളുടെ
രാപക്ഷികൾക്ക്‌ കൊത്തിക്കീറാന്‍
വലിച്ചെറിഞ്ഞു കൊടുത്തതെന്തിനു നീ....
ഓർക്കുന്നുണ്ടോ അന്നു നീയാ കടൽത്തീരത്ത് നിന്ന് എന്നോട്‌ മന്ത്രിച്ചത്‌..?
"എന്‍റെ നീലമിഴികൾക്കു മുകളിലെ സിന്ദൂര രേഖയിൽ
നീ ചാർത്തിയ കുങ്കുമമാണ് ആ കാണുന്ന അസ്തമയ സൂര്യന്‍റെ ചുവപ്പ്‌ നിറം""
എന്നിട്ടുമെന്തേ നീയും ആഴങ്ങളിലേക്ക്‌ മറഞ്ഞു പോയത്‌..
ഓരോ ഉദയത്തിലും ഞാൻ നിന്നെ
തേടി വരാറുണ്ട്‌
നീ വിട പറഞ്ഞു പോയ ഇടവഴിയിൽ നിന്‍റെ വരവും കാത്ത്‌..
തിരക്കാറുണ്ട്‌ ഞാൻ... ഇരുട്ടിനെ
വെള്ളിച്ചമാക്കുന്ന മായാജാലക്കാരനോട്....
പറഞ്ഞില്ലാരും നിന്നെക്കുറിച്ച്..
അറിഞ്ഞതുമില്ലാരും എന്‍റെ മനസ്സിന്‍റെ വിങ്ങൽ...
ജിത്തു വിജയൻ..

Wednesday 11 June 2014

കിനാവ്‌

നിൻ നിനവുമായ്‌ നിദ്രയിലാണ്ടുപ്പോയ്‌ ഇന്നലേ..
കനവ്‌ കണ്ടു നിന്നെയെൻ ഓമലെ...
പിന്നെയും,പിന്നെയും വന്നു പോം ഓർമ്മകൾ....
കാറ്റിനോടു പരഞ്ഞു സ്വകാര്യമായ്‌...
കണ്ടതില്ലെങ്ങും മിന്നും മഴയുടെ
കൈകളിൽ ഞാന്നു നീങ്ങും കിനാവിനേ...
ഒഴുകും മിഴിനീരിനാൽ തോണി നിറഞ്ഞിട്ടും...
ഒരു നിശ്വാസക്കാറ്റിൽ ആടിയുലഞ്ഞിട്ടും...
നീ ഒർമ്മയിലിന്നും നിഴലായ്‌ തുടരുന്നു...
ചിത്ര മെഴുതാൻ ഞാൻ നോക്കും ചുമരിൽ....
വെള്ള പൂശി മരഞ്ഞുപോയ്‌ ദീരെ നീ...
തെന്നലേൽക്കാത്ത ആഴക്കുളത്തിലെ
വെള്ളാബൽ മൊട്ടിനു വിരഹഗീതത്തിൻ
ഈണമായ്‌ മാറി നീ....