Monday, 16 July 2012

                                                   എന്റെ പ്രണയ നൊമ്പരം
                                                    _____________________
                           
                                                 മാറിയും മറഞ്ഞും കാലത്തിനൊപ്പം എന്നും നിലകൊള്ളുന്ന അനശ്വര വികാരമാണ് പ്രണയം ''മഞ്ഞുപോലെ നിര്‍മലമാണ് എന്നൊക്കെ പ്രണയത്തെ കുറിച്ച് പറയുമെങ്കിലും ,പലപ്പോഴും അത് നല്‍കുന്ന വേദന കാരിരുബിനെക്കാള്‍ കാടിന്ന്യമാണ്‌
പ്രണയം നഷ്ടമാകുമ്പോള്‍ നിറമുള്ള ഓര്‍മകള്‍ക്ക് പകരം അത് നമുക്ക് സമ്മാനിക്കും ,നഷ്ട സ്വപ്നങ്ങളുടെ ചിതാഭസ്മം വീണ്ടെടുക്കാനുള്ള തീര്‍ഥാടനം ,ജീവിതത്തെ  തിരിച്ചറിയുന്ന കണ്ണാടി പോലെയാണ് പ്രണയം ....
ഒരിക്കലും ജീവിതത്തില്‍ പ്രണയിക്കാത്തവര്‍ ചുരുക്കമാണ് ...
അവര്‍ക്ക് വേണ്ടിയാണ് ഇത് ,ഒപ്പം എന്റെ മനസ്സിനെ തലോടാനും '''
                                          ജോലിയും കൂലിയുമില്ലാതെ  ചുമാ വായ്‌ നോക്കി നടന്നിരുന്ന കാലത്ത്  പൊട്ടന് ലോട്ടറി അടിച്ചപോലെ എന്റെ മനസ്സിലേക്ക് ആനയും ,അമ്ബാരിയുമില്ലാതെ ഓടി കയറി വന്നവളാണവള്‍.....ന്റെ പോടിമോള്‍ .....അങ്ങനെ എന്നെ സ്നേഹിക്കാനും ,എന്റെ നൊമ്പരം പങ്കുവക്കാനും എന്നെ ശകാരിക്കാനും  എനിക്ക് മാത്രമായോരാള്‍,,,...
           ആ പ്രണയം ഒരുപാട് സന്തോഷ നിമിഷങ്ങളിലൂടെ   ,മാസങ്ങളും ,വര്‍ഷങ്ങളും കഴിഞ്ഞുപോയീ ,ഒരു സുപ്രഭാതത്തില്‍ ഇരു പേരുടെയും വീട്ടുകാരറിയ്യാന്‍ ഇടയായി ..അവള്‍ക്കു ഒരുപാട് ചീത്ത കിട്ടി ,തല്ല് കിട്ടീലെന്നാ അവള്‍ പറഞ്ഞത് ...എന്നെയും എന്റെ വീട്ടുക്കാര്‍ ഒരുപാട് ഉപദേശിച്ചു .നമുക്കുണ്ടോ വല്ല കൂസ്സലും .....അങ്ങനെ നാട്ടുക്കാര്‍ക്കും വീട്ടുക്കാര്‍ക്കും ശല്യമായി വളരുന്ന ആ പാഴ് മരത്തെ മരുഭൂമിയുടെ മണലാരന്ന്യങ്ങലേക്ക് പറിച്ചു നടുവാന്‍ എല്ലാവരും ചേര്‍ന്ന് തീരുമാനിച്ചു .അങ്ങനെ പാസ്പോര്‍ട് എടുക്കുകയും ഖത്തറിലേക്ക്  വിസ റെഡിയാകുകയും എല്ലാം പെട്ടന്നായിരുന്നു .പോകുന്നതിന്റെ തലേ ദിവസം ഞാനവളെ കണ്ടിരുന്നു ,മനസ്സില്‍ കടിച്ചമര്‍താന്‍ പറ്റാത്ത ഏതോ ഒരു വിങ്ങല്‍ .,ഹൃദയം വലിഞ്ഞു മുറുകുന്നത് പോലെ ഒരു തോന്നല്‍ ,
മനസ്സില്ലാ മനസ്സോടെ  അവളോട്‌ യാത്രയും പറഞ്ഞു ഞാന്‍ വീടിലേക്ക്‌ തിരിച്ചു വന്നു ..എല്ലാവരും വലിയ സന്തോഷത്തിലാണ് എന്ന് എനിക്ക് മനസ്സിലായി ..എല്ലാവരും നാളെ എനിക്ക് കൊണ്ടുപോകേണ്ട സാധനങ്ങള്‍ പായ്ക്ക് ചെയ്യുന്നതിന്റെ തിരക്കിലാണ് ...അടുക്കളയില്‍ നിന്നുകൊണ്ട് അമ്മ പറഞ്ഞു
''''മോനെ കണ്ണാ നീ പോയി കിടന്നോളൂ നാളെ നേരത്തെ എനീക്കാനുള്ളതാ '''
ഓക്കേ,,  എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ പോയി കിടന്നു. പൂര്‍ണമായും ഉറങ്ങാന്‍ എനിക്ക് പറ്റിയില്ല എന്തൊക്കെയോ ഒരു നഷ്ടബോധം ......
രാവിലെ 11 ന്റെ ഫ്ലൈറ്റിനാണ് ഞാന്‍ പോയത് ,4 മണിക്കൂര്‍ യാത്ര ,അങ്ങനെ ഞാന്‍ ഗള്‍ഫില്‍ എത്തീ..
    കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ അവള്‍ക്കു വിളിച്ചു ..അപ്പോള്‍ ഫോണ്‍ സുച്ദ്ഓഫ്‌ ആയിരുന്നു ....ഒരു പാട് തവണ ട്രൈ  ചെയ്തു നോക്കി ഒരു രക്ഷയുമില്ല ....അവളെ കുറിച്ച് ഓര്‍ക്കാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല ..പക്ഷെ അവളെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഒരു മെസ്സേജ് വന്നു ....
                    ente silki kuttikku ....(നിങ്ങള്‍ വിചാരിക്കുന്നുണ്ടാകും എന്താണ് ഈ സില്‍കി എന്ന് അല്ലെ ?സില്‍ക്‌ എന്നാല്‍ ''പട്ട് ''അപ്പോള്‍ സില്‍കി എന്നാല്‍ .......?..)
       enne orthu jeevitham paazhaakkaruthu ...ippol enikku ithraye parayyan pattu ,,,,kaaranam njaan ....njaan .....njaan ......sorry sorry sorry sorry oraayiram sorry .....orikkalum enne verukkaruthu ........byeeee
                മറക്കില്ല എന്ന് പറഞ്ഞവരൊക്കെ മറന്നു തുടങ്ങിയിരിക്കുന്നു ....ഒരിക്കലും പിരിയില്ല എന്ന് പറഞ്ഞവരൊക്കെ അകലങ്ങളിലേക്ക് മാഞ്ഞു കൊണ്ടിരിക്കുന്നു ...ഒരു വിളിപാടകലെ  ഞാന്‍ ഉണ്ടായിട്ടും ഒന്ന് വിളിക്കാതെ പലരും നടന്നു നീങ്ങുന്നു ...
ഞാന്‍ ചിലരുടെ മനസ്സില്‍ ആരുമല്ലാതായി തീര്‍ന്നു ,,,എങ്കിലും ഇനിയും നിലചിട്ടില്ലാത്ത എന്റെ ഈ കൊച്ചു ഹൃദയം അവളെ സ്നേഹിച്ചു കൊണ്ടേയിരിക്കുന്നു ....
                 കാരണം ,,,,,,,,,എന്റെ ആത്മാര്‍ത്ഥ പ്രണയത്തിനു മരണമില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു .........

No comments:

Post a Comment