Monday, 30 June 2014

ഞാനും എന്റെ കവിതയും ബാക്കി

പ്രതീക്ഷയുടെ ചിറകിലും സ്വപ്നങ്ങളുടെ 
തണലിലും ഇനി എത്ര നാള്‍ അറിയില്ല.. 
ഒന്നറിയാം, ഈ കാത്തിരിപ്പ്‌ 
എന്നെ നോവിക്കുന്നുണ്ട്.. 
കാലത്തിന്‍ ഇതളുകള്‍ പൊഴിയുന്നുണ്ട്‌ 
വസന്തം ആഗ്രഹിക്കുന്നുണ്ട് ..
വിരസമായ ഏകാന്തതയിലാണ് 
പതിനൊന്നു വര്ഷം പിന്നിലെക്കൊരു 
യാത്ര പോയത് ഓര്‍മ്മകള്‍... 
ചിതലരിക്കാതിരിക്കാന്‍ അക്ഷരങ്ങള്‍ കൊണ്ട് 
സ്നേഹരാഗം എഴുതിയ ഓര്‍മ്മ..
പുസ്തകത്തിലൂടെയുള്ള ഒരുയാത്ര
പരിചിത മുഖങ്ങള്‍ തെളിയുന്നു..
ചിലമുഖങ്ങള്‍ കാലത്തിന്റെ
ആഴങ്ങളിലേക്ക് മാഞ്ഞു പോയിരിക്കുന്നു..
നീണ്ടു കിടക്കുന്ന ഇടവഴികളില്‍
കണ്ണും നട്ടു ഞാനും എന്റെ കവിതയും

അമ്മ തൂവൽ

എന്മിഴിക്കോണിലെ കണ്ണുനീർ തുള്ളിയാൽ,
കണ്മഷിക്കൂട്ടം കലങ്ങിയോ കണ്മണീ...
എന്നെയും കാത്തിരിക്കുന്നുമ്മറ കോലായിലെന്നമ്മ,
തീരാത്ത നോവുകളുള്ളിലൊതുക്കീ...
ഓർമ്മതൻ പൂമരചോട്ടിൽ ഞാൻ വന്നപ്പോൾ..
വീശിയ കാറ്റിനോടെന്തോ പറഞ്ഞുവോ....
പോയ ജന്മത്തിൻ മോഹങ്ങളൊക്കെയും,
പൂവണിയാനിനി എത്രനാൾ കാക്കണം.....
ജാലകക്കീറിലൂടെത്തും വെളിച്ചത്തിൻ
നൂലുകൾ കൊണ്ടു നെയ്യും കിനാവുകൾ
നാളെയെൻ ജീവിതയാത്രയിലേക്കുള്ള
പാഥേയമായ് തീരാനേറെ കൊതിച്ചുവോ..?
ഒരു സാന്ത്വനത്തിൻ തൂവലാൽ തഴുകി ഞാനാ
കരയും മനസ്സിന്റെ നീറ്റലകറ്റിടാം....
വാൽസല്ല്യം കൊണ്ട്‌ കൊട്ടാരം തീർക്കുമീ അമ്മതൂവലിനെ
പൂജക്കെടുക്കുവാൻ പറ്റാത്ത പൂവായി
മാറ്റിയതെന്തിനു കാലമേ....?

ഓർമ്മ കുറിപ്പ്‌

ഈ മണലാരണ്ണ്യത്തിൻ തീഷ്ണതയിൽ
നെറ്റിയിൽ നിന്നും ചെവിക്കരികിലൂടെ 
പിടഞ്ഞു വീഴുന്ന വിയർപ്പ്‌ തുള്ളികൾ 
ഇന്നെൻ ഹൃദയത്തെ 
ഈറനണിയിക്കുന്നുണ്ടെങ്കിലും,
നീ എന്ന ഒർമ്മ കനൽ കെടാതെ
എരിഞ്ഞു നിൽക്കുന്നുണ്ടെൻ ഹൃദ്ദ്യത്തിൽ....
വിദൂരതകൾക്കുമപ്പുറം ഇന്ന് നീ എനിക്ക്‌ തരുന്ന സാമിപ്യം
പണ്ടൊരിക്കൽ ഞാൻ നിഷേധിച്ച
പ്രണയത്തിന്റെ പുനർജ്ജനമം തേടുന്നുണ്ട്‌...
മറക്കാനാവുന്നില്ല എനിനിക്ക്‌ കലങ്ങിയ കണ്ണുമായി നീ
എന്റെ കണ്മുന്നിൽ നിന്നു ഓടി
മറഞ്ഞുപോയ ആ നിഷ്കളങ്കത യെ....
ഈ ജന്മത്തിൻ പൂർണ്ണത കൊഴിയും വരെ നീ
ഒരു സ്വപ്നമായ്‌,ഒർമ്മയായ്‌ മായാതെ നിൽക്കുമെ ന്റെ ഹൃദയത്തിൻ അകത്താളിൽ....
കാത്തിരിക്കാം നമുക്ക്‌.....
ഇനിയൊരു മറു പിറവിയുണ്ടെങ്കിൽ
നീ കടലായും,ഞാൻ കരയായ്യും ജനിക്കാം...
ജാതിയും,മതവും,ബന്ധങ്ങളും,ബന്ധനങ്ങളും എതിർക്കുവാനില്ലാതെ നിന്റെ കുഞ്ഞോളങ്ങളെയും തഴുകി
മരണമില്ലാതെ ജീവിക്കണം എനിക്ക്‌....

കവിത ജാലകം

നിന്റെ ഹൃദയമിടിപ്പിന്റെ താളം കേട്ടാണു എന്റെ കവിതകൾക്ക്‌ ഞാൻ ഈണം നൽകിയത്‌....
നിന്റെ ശരീരത്തിലൂടെ ഒഴുകുന്ന രക്തതുള്ളികൾ ആണു
ആ കവിതകൾക്ക്‌ ,ഗുണവും,സൗന്ദര്യവും നൽകിയത്‌......
എന്നിട്ടുമെന്തേ ഇന്നെന്റെ കവിതകൾ
പാതി വഴിയിൽ ആൾക്കൂട്ടത്തിനിടയിൽ ഒറ്റപ്പെട്ടുപ്പോയ
പൈതലിനെപ്പോലെ വഴിതേടി അലയുന്നു...????

മഴത്തിള്ളി

കുളിർ കാറ്റേറ്റ്‌ നീങ്ങുന്ന കാർ മേഘത്തിൽ നിന്നും
വേരറ്റു വീഴുന്ന മഴത്തുള്ളിക്കൂട്ടം,
കൂട്ടുകാരൊത്തു തത്തി കളിക്കുന്നുണ്ടെൻ 
മുറ്റത്തെ മാന്തൊടിയിൽ....
ഉറ്റു നോക്കുന്നിതാ മാക്രിക്കണ്ണുകൾ
നഗ്നമാം തൊടിയെ 
പുളകിതമാക്കുന്ന പവിഴ മണിപോലുടയും മഴത്തുള്ളിയെ....

ജിത്തു. വിജയൻ

കാത്തിരിക്കുന്നു നിന്നെ

നിന്‍റെ ഈ മൗനം എന്‍റെ മനസ്സിനെ
കാർന്നു തിന്നുന്നത് നീ അറിയുന്നുണ്ടോ സഖീ...
കടൽതീരത്തെ കുളിരണിയിച്ച്‌
നമ്മൾ നടന്നു നീങ്ങിയ പാതയിൽ
എന്‍റെ കാലടയാളങ്ങൾ മാത്രം ബാക്കിയാക്കി ഓർമ്മകളുടെ
രാപക്ഷികൾക്ക്‌ കൊത്തിക്കീറാന്‍
വലിച്ചെറിഞ്ഞു കൊടുത്തതെന്തിനു നീ....
ഓർക്കുന്നുണ്ടോ അന്നു നീയാ കടൽത്തീരത്ത് നിന്ന് എന്നോട്‌ മന്ത്രിച്ചത്‌..?
"എന്‍റെ നീലമിഴികൾക്കു മുകളിലെ സിന്ദൂര രേഖയിൽ
നീ ചാർത്തിയ കുങ്കുമമാണ് ആ കാണുന്ന അസ്തമയ സൂര്യന്‍റെ ചുവപ്പ്‌ നിറം""
എന്നിട്ടുമെന്തേ നീയും ആഴങ്ങളിലേക്ക്‌ മറഞ്ഞു പോയത്‌..
ഓരോ ഉദയത്തിലും ഞാൻ നിന്നെ
തേടി വരാറുണ്ട്‌
നീ വിട പറഞ്ഞു പോയ ഇടവഴിയിൽ നിന്‍റെ വരവും കാത്ത്‌..
തിരക്കാറുണ്ട്‌ ഞാൻ... ഇരുട്ടിനെ
വെള്ളിച്ചമാക്കുന്ന മായാജാലക്കാരനോട്....
പറഞ്ഞില്ലാരും നിന്നെക്കുറിച്ച്..
അറിഞ്ഞതുമില്ലാരും എന്‍റെ മനസ്സിന്‍റെ വിങ്ങൽ...
ജിത്തു വിജയൻ..

Wednesday, 11 June 2014

കിനാവ്‌

നിൻ നിനവുമായ്‌ നിദ്രയിലാണ്ടുപ്പോയ്‌ ഇന്നലേ..
കനവ്‌ കണ്ടു നിന്നെയെൻ ഓമലെ...
പിന്നെയും,പിന്നെയും വന്നു പോം ഓർമ്മകൾ....
കാറ്റിനോടു പരഞ്ഞു സ്വകാര്യമായ്‌...
കണ്ടതില്ലെങ്ങും മിന്നും മഴയുടെ
കൈകളിൽ ഞാന്നു നീങ്ങും കിനാവിനേ...
ഒഴുകും മിഴിനീരിനാൽ തോണി നിറഞ്ഞിട്ടും...
ഒരു നിശ്വാസക്കാറ്റിൽ ആടിയുലഞ്ഞിട്ടും...
നീ ഒർമ്മയിലിന്നും നിഴലായ്‌ തുടരുന്നു...
ചിത്ര മെഴുതാൻ ഞാൻ നോക്കും ചുമരിൽ....
വെള്ള പൂശി മരഞ്ഞുപോയ്‌ ദീരെ നീ...
തെന്നലേൽക്കാത്ത ആഴക്കുളത്തിലെ
വെള്ളാബൽ മൊട്ടിനു വിരഹഗീതത്തിൻ
ഈണമായ്‌ മാറി നീ....

ചേതമില്ലാത്ത പ്രതികാരം

ഞാനെഴുതുന്ന ഓരോ വാക്കിലും മുറിഞ്ഞ്‌ വീഴണം നീ...
എന്നിട്ട്‌ എനിക്കും വഴുതി വീഴണം
ഒരിക്കൽ എത്തിനോക്കി നമ്മൾ
ആഴം നിശ്ചയപ്പെടുത്തിയ
ആഴകിണരിലേക്ക്‌.....
നാം കണ്ട കിനാക്കളും,നടന്നു നീങ്ങിയ വഴികളും ഓർമ്മയാക്കി
രക്ത കറയ്യാൽ എഴുതിവക്കണം,
എനിക്കും നിനക്കുമിടയിലുള്ള അകൽച്ചയുടെ ദൂരം....
ഇനി വരും രാത്രിയിലെ മനസ്സിന്റെ വേലിയെറ്റങ്ങളെ ഒഴിപ്പിക്കാൻ...

സായാഹ്നം

ഇന്ന് ജൂണ്‍ 6 .ഒരു നല്ല സായാഹ്നം എനിക്ക് തന്ന കൂട്ടുകാരീ ..നിനക്കൊരായിരം നന്ദി ...വിരസ്സമായി കിടന്ന ഈ മനസ്സുനെ തിരിച്ചറിഞ്ഞതിന്.ഏകാന്തതയുടെ കനലെരിയുന്ന എന്റെ മനസ്സിലേക്ക് കുളിർക്കാറ്റുപ്പോലെ താഴുകിയെത്തിയത്തിനു ...പിന്നെ ആ സുറുമയിട്ട കണ്ണുകൾ എന്നിലൂടെ സഞ്ചരിക്കാൻ ഇടയാക്കിയ ദൈവത്തിനും ഒരായിരം നന്ദി...
വർഷങ്ങൾക്കു മുൻപ് ഇതുപോലൊരു സായാഹ്നത്തിന് എന്തൊരു അഴകായിരുന്നെന്നോ .അന്നത്തെ അസ്തമയ സൂര്യനോടൊപ്പം ആഴങ്ങളിക്ക് താഴ്ന്നു പോയത് എന്റെ മോഹങ്ങളായിരുന്നു .പതിക്കെ പതുക്കെ എന്റെ കണ്ണുകളിലേക്കു കറുത്ത പുകയായ് പടരുകയായിരുന്നു ഈ പ്രവാസത്തിൽ ..യാഥാര്‍ത്യത്തിന്‍റെ തീവ്രത എന്റെ ഹൃദയത്തെ കീറിമുറിച്ചു വാക്കുകള്‍ നിലവിളി സംഗീതമായ് മാറി ..കണ്ണുനീര്‍ കാഴ്ച്ചയെ മറച്ചു ഒരു ആശ്വാസവാക്കിനും നിയന്ത്രിക്കാന്‍ ആയില്ലാ ഹൃദയം കീറിമുറിഞ്ഞപ്പോള്‍ ഉണ്ടായ കണ്ണുനീര്‍ പ്രവാഹത്തെ ..കാരണം എന്നെ നെഞ്ചോടു ചേര്‍ത്ത് കൈകള്‍ ആയിരുന്നു എനിക്ക് നഷ്ടപ്പെട്ടത് ,വാത്സല്യത്തിന്റെ നിറകൂടമായ എന്റെ മാത്രം ..എന്റെ മാത്രം അമ്മ നക്ഷത്രം...ഒരിക്കൽ എനിക്ക് ദൈവത്തൊട് ചോതിക്കണം എന്തിനാ എന്നെ ആ അമ്മ നക്ഷത്രത്തിൽ നിന്ന് അകറ്റിയതു എന്ന് ..ഇന്ന് ഈ സായാഹ്നത്തിൽ ഒർന്മകളുടെ കയ്യും പിടിച്ചു കടലോരങ്ങളിലൂടെയുള്ള യാത്ര മദ്ധ്യേ ഏകയായി നില്ക്കുന്ന ഒരു പനമരത്തെ കണ്ടു ,ശൂന്യതയിൽ വേട്ടയാടുന്ന മറ്റൊരു ജീവൻ കൂടി ..അതിനടുത്തേക്ക് ചെന്ന എന്നോട് മെല്ലെ പറഞ്ഞു ശൂന്യത പലപ്പോഴും എന്നെയും വേട്ടയാടാറുണ്ട് എന്ന് ...വാത്സല്ല്യത്തിന്റെ കരുത്തുറ്റ കൈകളുടെ തലോടൽ ഞാനും കൊതിക്കാറുണ്ടെന്നു ,ചിറകുകൾ തകര്ന്ന സ്വപ്നമാണെന്നറിയാം എങ്കിലും ഒരിക്കൽ .....ഇത് കേട്ട് ഒരു നിസ്സഹായനെ പോലെ ഞാൻ നടന്നു ...ആ അമ്മ മടിത്തട്ടിലേക്ക് തിരിച്ചെത്തുമ്പോൾ വാൽസല്ല്യത്തോടെ മോനെ എന്നുള്ള വിളി കേൾക്കാൻ കൊതിയാകുന്നു ,എന്റെ ഹൃദയം നിറക്കാന്‍ ,കവിളില്‍ സ്നേഹത്തിന്റെ ആശ്വാസത്തിന്റെ സ്നേഹചുംബനം ഏറ്റു വാങ്ങാൻ കൊതിയാകുന്നു അമ്മേ...ഈ ചുട്ടു പഴുത്ത മണലാര്യന്യങ്ങളിൽ വീഴുന്ന കണ്ണ് നീരിന് പകരമായി സന്തോഷത്തിന്റെ മിഴിനീർ പൂക്കൾ ഞാനമ്മക്കു പകർന്നു..ചിലപ്പോൾ ആ അമ്മയുടെ പ്രാര്‍ത്ഥനയായിരിക്കണം ഇടവഴിയിലെ മുള്ളുകള്‍ എന്നെ വേദനിപ്പികാത്തത് ....

ഓർമയിൽ ഒരു പ്രണയം

നിനച്ചിരിക്കാത്ത നേരത്ത്‌ കാറ്റിന്റെ കയ്യും കുടഞ്ഞെറിഞ്ഞ്‌
കാണാമറയത്തേക്ക്‌ നടന്നകന്ന പ്രണയമേ...
ഈ മരുവിൽ കാറ്റിന്റെ നനവുള്ള
ഓർമ്മതൻ സ്പർശ്ശമായി മാറുന്നു നീ....
നിൻ മുന്നിലെൻ സത്യം വേർപ്പാടിന്റെ
വിത്തായ്‌ മുളപ്പിച്ച്‌ മോഹത്തിൻ 
അഗ്നിയിൽ നീയെന്നെ ദഹിപ്പിച്ചു...
വെറുപ്പിന്റെ കുപ്പായമണിഞ്ഞെന്നെ
തുറിച്ച കണ്ണെറിഞ്ഞകറ്റി...
ഇത്‌ എന്റെ സത്യത്തിന്റെ അനന്തരഫലം
എന്നിട്ടും ആത്മാവിൽ,മനസ്സിൽ
ഒരു നിശ്വാസമായി ഇപ്പോളും നീ മാത്രം..
ആരും കാണാതെ ഏതോ നിയോഗം പോലെ
പെയ്‌ തൊഴിഞ്ഞു തീരുന്ന എത്രയോ മിഴികൾ....
അതിൽ ഞാനും ഒരാളായ്‌ പുതുജന്മം തേടുന്നു.....

ഓർമ്മകൾ

ആ വാടിയ ചെമ്പകപൂവിന്റെ ഇതളുകള്‍ 
എനിക്ക് തരുമ്പോള്‍ അവളുടെ 
കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. 
വേര്‍പാടിന്റെ ഈ നിമിഷങ്ങളില്‍ 
എനിക്കൊന്നേ...ആവശ്യമുള്ളൂ .
നിന്റെ മുടിയിഴയില്‍ തൂങ്ങി കിടക്കുന്ന 
ആ വാടിയ ചെമ്പകപ്പൂ..
സ്നേഹത്തിന്റെ അരുവി ഒഴുകുന്ന 
നിന്റെ ഹൃദയം എനിക്ക് 
തരുമെന്നറിയാം എങ്കിലും 
ആ അരുവി എന്നിലൂടെ ഒഴുകിയാല്‍.....
നിന്റെ ഹൃദയം നോവും നിന്നെ
ഓര്‍ക്കാന്‍ ആ വാടിയ ചെമ്പകപ്പൂവിന്റെ
ഇതളുകള്‍ മാത്രം മതീ......... 

കാഴ്ചകൾ

പൂർവ്വികന്മാർ വിതറിയ വിത്തുകളെല്ലാം 
ഉണങ്ങി കരിഞ്ഞു പോയിരിക്കുന്നു..

യുദ്ധം തീർന്ന രണാഗ്ഗണം പൊലെ
ചുവന്നു തുടുത്തു എന്റെ ഭൂമി..

ന്യൂ ജനറേഷൻ എന്ന പേരിൽ
അഴിഞ്ഞാടുന്നുണ്ട്‌ ഉടുത്തുണിയിൽ
ദാരിദ്ര്യം കണ്ടെത്തിയവർ...

അമ്മയെപ്പോൽ കരുതേണ്ട
സ്ത്രീയുടെ മാനം എറിഞ്ഞുടക്കുന്നുണ്ട്‌
പല തെരുവുകളിലും...

ജീവിക്കാൻ വേണ്ടി ലക്ഷ്യത്തിലെത്താൻ
ഓടുന്ന പല തലകളും അരിഞ്ഞു വീഴുന്നുണ്ട്‌
മനുഷ്യനാൽ മനുഷ്യൻ തീർത്ത മതത്തിന്റെ പേരിൽ...

ലോകൈകർക്ക്‌ മുന്നിൽ പതിവൃത ചമയാൻ
കൊന്ന് തീർക്കുന്നു വളർച്ചയെത്താത്ത ചോരകുഞ്ഞിനെ..

സ്വന്തം മകളുടെ മൃതശരീരത്തിൽപ്പോലും
കാമം തീർക്കുന്ന പിതാവിന്റെ രക്തക്കറയുള്ള മനസ്സും,,

തുടച്ചുമാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു
ഈ രണഭൂമിയിൽ നിന്ന്....
അതിനായ്‌ ഈ രക്തക്കറ പുരണ്ട രണഭൂമിയെ ഉഴുത്‌ മറിച്ച്‌ നമുക്ക്‌
നന്മയുടെ വിത്തുകൾ വാരി വിതറാം...
ചോരക്കൊണ്ട്‌ ഫലഭൂയിഷ്ടമായ
ഈ ചതുപ്പുനിലത്തിൽ മുളക്കാതിരിക്കില്ലാ നന്മയുടെ ഒരു വിത്തെങ്കിലും...
അടുത്ത തലമുറയുടെ കണ്ണിലെങ്കിലും
തിമിരമായ്‌ മാറട്ടെ ഈ കാഴ്ചകൾ...

ഉപമ

കിണറിനെ 'പ്രവാസവും '
തവളയെ 'പ്രവാസിയും ' ആയി 
ഒരു ചേതമില്ലാത്ത ഉപമിക്കൽ >>>>>


ഒരു പൊട്ട കിണറ്റിലകപ്പെട്ട തവളയ്ക്ക്
ആ കിണറാണ് അതിന്റെ ലോകം ...
ഒരു നേരത്തെ വിശപ്പു മാറ്റുവാൻ വേണ്ടി
പുൽച്ചാടിക്ക് പിന്നാലെ ചാടിയതാണ്
ഇന്നിതാ ആരോരുമില്ലാതെ ഏകനായ്
തിരിച്ചെടുക്കുവാനാകാത്ത ഓർമ്മകൾ
മാത്രമായ് അതിന്റെ ആ പഴയ ലോകം ...
കിണറ്റിൽ നിന്ന് രക്ഷപ്പെടാനാകാതെ
വളയങ്ങൾക്ക് മീതെ വളയങ്ങൾ കുരുക്കായ്‌ മാറുന്നു ...
ആ ആഴങ്ങളിൽ നിന്നും ഒരു നേർത്ത
കരച്ചിൽ മാത്രം കാതോർത്താൽ കേൾക്കാം...
ആ കരച്ചിൽ നിലക്കുമ്പോൾ
അതിന്റെ ശ്വാസവും നിലചിട്ടുണ്ടാകും....

എന്റെ പ്രിയപ്പെട്ട കവിതേ

എല്ലാവരേയും നഷ്ട്പ്പെടുത്തി കൊണ്ട്‌ ഒരു ഏകാന്ത വനവാസം..
എന്റെ പ്രിയപ്പെട്ട കവിതേ..
ഇന്നു നീയെനിക്കു ഒരു കാമുകി മാത്രമല്ലാ..
അമ്മയുടെ വാൽസല്ല്യവും,അച്ചന്റെ ശാസനയും,അനിയത്തിയുടെ കളിപ്പറച്ചിലും,പരിഭവം പറയുന്ന കൂട്ടുകാരനും,കളിയാക്കി ചിരിക്കുന്ന ബന്ധുക്കളും എല്ലാം നീയാണു....
നീ എന്നിൽ നിന്നും പിരിഞ്ഞു പോകുന്ന നാൾ ,ഒരിക്കൽ കൂടി ഇവരെല്ലാം എന്നെ കാണുമെന്നതു തീർച്ച..
അന്ന്,, പൂച്ചെണ്ടുകളിൽ തീർത്ത വളയങ്ങൾ എന്നെ മൂടി മറചിട്ടുണ്ടാകും,
എനിക്കു വേണ്ടി പൊഴിയുന്ന
കണ്ണുനീരിന്റെ കണക്കെടുക്കാൻ കഴിയ്യാതെ
എന്റെ കാഴ്ച യെയും തടസ്സ പ്പെടുത്തികൊണ്ട്‌...

ഹത്യ

ഓടി മുന്നേറി ഒന്നാമതെത്തി ഞാൻ...
നിൻ അണ്ഢത്തിലൊരു പുഴുവായ്‌ കിടന്നു...
അറിഞ്ഞില്ല നീയെൻ വളർച്ചയൊരു ഭ്രൂണമായ്‌ മാറുംവരെ...
വളർന്നു ഞാൻ നാളെയുടെ ആശകൾ ചേർത്തു വച്ച്‌....
അകം നിറച്ചുവച്ചൊരാ പത്തായം പോൽ നിൻ ഉദരം....
ചീർത്തു വികസിക്കുന്നു ദിനങ്ങൾക്കുമപ്പുറം...
മുളപ്പൊട്ടി വിടരുവാൻ വെബ്ബുന്ന വിത്തുപ്പോൽ....
കാത്തിരിക്കുന്നു ഞാൻ നീളുന്ന കൈകളേ......
മോചനം കാക്കുവാൻ വെബ്ബുമെൻ ശിരകളെ...
ഉറ്റുനോക്കുന്നു ശത്രുപ്പോൽ ബന്ധങ്ങൾ...
ഉയരുന്നൊരായിരം കൈകളെൻ നേരെയൊരു ചോദ്യചിഹ്നമായ്‌....
വെറുക്കുന്നൊരാ ബന്ധങ്ങളെൻ ആഗമനത്തിനെ...കാരണം......
വിളതെറ്റി മുളച്ചൊരാ പടുവിത്ത്‌ ഞാൻ.....
വിളതെറ്റി മുളച്ചൊരാ പടുവിത്ത്‌ ഞാൻ....
കാണുവാനാകുമോ നാളത്തെ കാറ്റും, വെളിച്ചവും...
അതോ....? പ്രസവ വാർഡിനു പുറകിലെ കുപ്പയിൽ...
അനാധ ജഡമായ്‌ മാറുമോ ഈ ഞാനും...????

പ്രണയ നൊമ്പരം

പ്രണയം പകർന്നാടിയ നാളങ്ങൾ
പതിയെ ചിറകൊതുക്കി വിടപ്പറയുംബോൾ...
സ്വപ്നങ്ങളിൽ നോവ്‌ പകരുന്നൂ
തീഷ്ണമാം ചൂടിനുമിപ്പുറം....
പറന്നകന്ന പ്രണയത്തിനു
പകരം വക്കാനില്ലാത്ത സ്നേഹം
ഹൃദയം നിറഞ്ഞ്‌ തുളുബുംബോൾ,
താഴെ വീണുടയുന്നു മിഴിനീർത്തുള്ളികൾ...

മനുഷ്യൻ

ഇന്നെന്റെ ഓർമ്മകൽക്ക്‌
ഒരു ഗന്ധമുണ്ട്‌...
ചിതയിൽ എരിഞ്ഞു തീരുന്ന
പച്ച മാംസത്തിന്റെ ഗന്ധം...

ഇന്നെന്റെ വാക്കുകൾക്കു മൂർച്ചയുമുണ്ട്‌
മുടിനാരിനെപ്പോലും 
അനായാസം ച്ചേദിക്കാൻ
കഴിവുള്ള ക്ഷൗരക്കത്തിയെക്കാൾ
മൂർച്ച....

ഇന്നെന്റെ നട്ടെല്ലിനു
ഉറപ്പുണ്ട്‌ അമ്മയേയും,
പെങ്ങളേയും തിരിച്ചറിയാത്തവന്റെ
തലയരിയുവാനുള്ള ബലം...

എങ്കിലും ..
ഇന്നെന്റെ മനസ്സിനു ശക്തിയില്ലാ,
കാരണം... മനിഷ്യനായ്‌ പിറന്നവരെല്ലാം
സാത്താന്റെ സന്തതികൾ മാത്രം..
വാക്കിനും,സ്നേഹത്തിനും
രക്തബന്ധത്തിനും
വിലകൽപ്പിക്കാത്തവർ....

തീരാ നഷ്ട്ടം

ഭൂമിയാണു അമ്മയെങ്കിൽ,
ദാഹവും വിശപ്പുമകറ്റുന്ന
വെള്ളമാണു മുലപ്പാൽ...
ഉദരത്തിൽ നിന്നും പിറന്നു 
വീഴുന്നത്‌ ആ അമ്മയുടെ മടിതട്ടിലാണു...
മാസങ്ങളോളം മുലപ്പാൽ മാത്രം 
കുടിച്ചാണു വളർന്നതും,
ഇന്നതു വർണ്ണങ്ങലില്ലാത്ത വെള്ളവും...
ആ മാറിലെ നഗ്നത മറക്കുന്ന 
വസ്ത്രങ്ങളാണു മരങ്ങൾ...
പിഴുതെറിയാതിരിക്കുകാ...
മലകൾ ഇടിക്കാതിരിക്കുകാ...
നഗ്നതയാർന്ന ആ മാറിൽ
വികാരമല്ല നാം കാണേണ്ടത്‌....
മറിച്ച്‌ വാൽസല്ല്യ നിറവിൽ
നീരറ്റുപ്പോയ മാറിലെ
ശവകുടീരങ്ങളാണു ആ മലകൾ....

ഓർമയിൽ ഒരു നാഗ തറ

നാഗ ദോഷം 
മാറ്റുവാൻ നാഗക്കാവിൽ
പോയപ്പൊൾ 
നാഗവുമില്ലാ
നാഗത്തറയുമില്ലാ
നാവോരി പാടുന്ന
നാരിയുമില്ലാ
മദ്ദ്യത്തിൻ കാലിക്കുപ്പിയും,
പുകഞ്ഞുതീർന്ന ബീഡിക്കുറ്റിയും,യുദ്ധം കഴിഞ്ഞു തളർന്നു പോയ
രാജാവും,റാണിയും,ഗുലാനും,പിന്നെ കുറെ ബടന്മാരും മാത്രം......

ഇരുണ്ട ലോകം

ഹേ കാമമേ .....
നിന്റെ കേളി മാറ്റുവാൻ
മാതൃത്ത്വത്തിൻ അമൃത്‌ ചൊരിഞ്ഞ
എന്റെ മുലകളും
വെൺശിൽപം പോൽ വടിവൊത്ത
ശരീരം എന്ന് നീ കരുതുന്ന
മരവിച്ച ഉടലും ഞാൻ നിനക്കായ്‌
കാഴ്ച്ച വച്ചില്ലേ...
പിന്നെന്തിനാണു നീ
മുലപ്പാലിൻ മണം മാറാത്ത
എൻ പൊന്നോമന കുഞ്ഞിന്റെ
ചോരച്ചുണ്ടുകൾ കടിച്ച്‌ പറിച്ചത്‌..??

ഹേ മനുഷ്യാ.....
സൂര്യന്റെ തീഷ്ണതയിൽ വിയർത്തൊലിച്ച്‌
നീയെന്റെ മടിത്തട്ടിൽ വന്നിരുന്നപ്പോൾ
നിന്റെ ക്ഷീണം മാറ്റുവാൻ
ഞാൻ നിനക്ക്‌ തണലേകിയില്ലേ...
പിന്നെന്തിനാണു നീ
പരിഷ്കാരത്തിന്റെ ബഹുനില കെട്ടിടമുയർത്തുവാൻ
എന്റെ ജീവാംശ ത്തെ പോലും
പിഴുതെറിയ്യുന്നത്‌...????

കാത്തിരിപ്പ്‌

എനിക്കിനിയും എഴുതണം
ഉരുകുമെൻ ഹൃദയത്തിൽ
വാക്കിനാൽ വസന്തം തീർക്കണം..

അന്തിവാനിലെ ചുവപ്പ്ച്ഛായം
മാഞ്ഞ്‌ തുടങ്ങും മുൻപ്‌
കിടപ്പറയിലെ തലയിണയിൽ
രണ്ടിറ്റ്‌ കണ്ണീർ വീഴ്ത്തി
ഈ മണൽപ്പരപ്പിന്റെ
ചൂടിനെ കുളിരണിയിക്കണം...

വറ്റിവരണ്ട പുഴയോരത്ത്‌
ഉഴറുന്ന കണ്ണുമായി കാത്തിരിപ്പുണ്ടാകും
ആരും ഏറ്റുവാങ്ങാനില്ലാത്ത
പ്രണയവുമായ്‌ ഏകാകിയായ
എൻ കറുത്ത പക്ഷി....

നീലമരങ്ങളിൽ സായാഹ്നമോരോന്നിരുണ്ട്‌
തൂങ്ങുബോഴും നീണ്ട
മൗനത്തിലേ ക്കെന്റെ രാപക്ഷികൾ
ചിറകറ്റു വീഴുന്നത്‌
അവൾ അറിയുന്നുണ്ടാകുമോ...???

യാത്ര

ഈ ജീവിതത്തിൽ നിന്ന്
എനിക്കു തിരികെ മടങ്ങണം..
മടുത്തു എനിക്ക്‌
ഒരുപാട്‌ യാദനകൾ അനുഭവിച്ച്‌..
മനസ്സിനെ നിരാശയിലാഴ്ത്തുന്ന
കാഴ്ചകളും കണ്ട്‌ മടുത്തു..
എന്റെ നിറമുള്ള സ്വപ്നങ്ങൾക്ക്‌
രക്തഹാരമണിയിച്ച
കാലമേ എനിക്ക്‌ വിട തന്നാലും..
കനിവേ എന്നെ കൊണ്ടുപോയലും..
സന്തോഷത്തിലും,ദുഖത്തിലും
പൊട്ടിച്ചിരിക്കാൻ കഴിയുന്ന
ആ ഭ്രാന്തന്റെ ലോക ത്തേക്ക്‌..
ചങ്ങലയാൽ കോറിപ്പൊട്ടിയ
വൃണത്തിന്റെ വേദന മാത്രം
അറിയാവുന്ന ആ ഭ്രാന്തന്റെ ലോകത്തേക്ക്‌....

തിരിച്ചറിവ്

ലോകത്തിൽ ഏറ്റവും 
കൂടുതൽ നുണകതകൾ
കേട്ടു തയബിച്ച പൂവാണത്രെ
മണിയറയിൽ വിതറുന്ന 
മുല്ലപൂ...

ലോകത്തിൽ ഏറ്റവും 
കൂടുതൽ
കപട സ്നേഹം കണ്ട്‌ 
മടുത്ത പൂവാണത്രെ
പ്രണയിനികൾ കൈമാറുന്ന
റോസ്സാപൂ.....

ലോകത്തിൽ എറ്റവും
കൂടുതൽ കണ്ണീരു കണ്ട്‌
മരവിച്ച പൂവാണത്രെ
റീത്തിൽ തുന്നി ചേർക്കുന്ന
സെണ്ടുമല്ലിപ്പൂ...

ലോകത്തിലെ ഏറ്റവും
വലിയ ഭാഗ്യവാന്മാർ
ചെവിയിൽ ചൂടുന്ന
പൂവാണത്രെ
ചെബരത്തി പൂ.....

തൊട്ടാർവാടി

ഒരു സുന്ദരിയാണു നീ..
ആരെയും ആകർഷിക്കുന്ന
നിൻ മനസ്സിൽ എനിക്കൊരു
ഇടം നൽകിയിട്ടും,
എന്റെ വാൽസല്യമാർന്ന
തലോടലിൽ,
ഇരു കൈകളും
കൂപ്പി നിന്റെ കൂർത്ത
നഖങ്ങളാളെന്നെ
കുത്തി നോവിച്ചതെന്തിനു

എന്റെ തൊട്ടാർവാടി  ചെടീ....

മരം തന്ന വരങ്ങൾ

എന്നിലെ ദുഖത്തെ രേഖ പ്പെടുത്തുവാൻ
എനിക്കൊരു അവസ്സരം നൽകുക നീ...

" വിശക്കുന്ന നിൻ വയറിൻ 
അന്നമായ്‌ കായ്‌ തന്നു.....
പൊരിയുന്ന വെയിലിനാൽ
ഉലയുന്ന മനുഷ്യനു തണലായ്‌
മാറി ഞാൻ നിനക്കൂർജ്ജമേകി...
കരയുന്ന നിൻ കുഞ്ഞിനു ഊഞ്ഞാലു
കെട്ടുവാൻ ഞാനെന്റെ
കൈകളെ നീട്ടിതന്നൂ....
വ്യാതിയാലലയുന്ന മർത്ത്യനു ഞാനെന്റെ
വേരിനാലൗഷതം തീർത്തു തന്നൂ...
കാമത്തിൻ കണ്ണുകൾ തറക്കാതിരിക്കുവാൻ
മേൽക്കൂരയായെൻ നെഞ്ജകം
പാതി നൽകീ....
എന്റെ ജീവിതം നിനക്കായ്‌
പകുത്തു നൽകിയിട്ടും
എന്തിനെൻ കാലുകളറുക്കുന്നു നീ.?
വാൽസല്ല്യത്തോടെ
മൊഴിയുന്നു ഞാൻ....
എനിക്കെന്റെ മരണത്തിൽ ഘേതമില്ലാ...
ചോര പൊടിയുന്ന വേദനയാൽ
ചൊല്ലുന്നതെന്തെന്ന് കേട്ടീടുക...
ഇനി വരും നാളെയിൽ ഞാൻ നിന്റെ
കുഞ്ഞിനു തണൽ നൽകുമെൻ
കൈകളിലൂഞ്ഞാലുകെട്ടി
അന്നം കൊടുക്കുവാൻ
എന്നെ ജീവിക്കാനനുവതിക്കൂ........

അമ്മ വാത്സല്ല്യം ..

ദൈവമേ നിനക്കായിരം നന്ദി....
എന്റെ ഉദരത്തിൽ ഒരു ജീവനു
വളരുവാൻ പൂമെത്ത ഒരുക്കിയതിനു..
എൻ ഗർഭപാത്രത്തിനുള്ളിൽ
കണ്മൂടി കിടപ്പുണ്ടൊരെൻ
പൊക്കിൾക്കൊടിയ്യുമായ്‌
ബന്ദ്ദിച്ചൊരെന്റെ കുഞ്ഞു വാവ..
എൻ ഉദരത്തിൽ നീ കാട്ടുംകുസൃതികൾ
നേരിയ നോവ്വു പകരുന്നുണ്ടെങ്കിലും
വിടരാൻ കൊതിക്കുന്നൊരെൻ
അമ്മ മനസ്സിനു വെദനിക്കിയില്ല
പൊന്നുണ്ണീ...
നിൻ മുഖം കാണുവ്വാൻ,,
നിൻ മൊഴി കേൾക്കുവാൻ...
വാരിപ്പുണർന്നുമ്മ വച്ചു
നെ ഞ്ചോടു ചേർക്കുവാൻ
വിതുംബുന്നുണ്ടെന്നിലെ
അമ്മതൻ വാൽസല്ല്യം....
നീ പിച്ചവച്ചു നടക്കുന്ന സ്വപ്നങ്ങൾ
ഇന്നെൻ മനസ്സിനെ കുളിർക്കോരിയണിയുന്നു...
നിനക്കയ്‌ തുറന്നീടുമെൻ
വാൽസല്ല്യ ജാലകം,
എന്റെ ജീവന്റെ ജീവനെ 
കാണാൻ കൊതിക്കവേ...
നീ വരും നാളിനായ്‌ കാത്തിരിക്കുന്നു ഞാൻ...
എന്നിലെ സ്നേഹം നിനക്കമൃതായ്‌ ചൊരിയുവാൻ....

തെരുവിന്റെ മക്കൾ

കിടന്നുറങ്ങാൻ
പട്ടുമെത്തകൾ വേണ്ടാ...
ദാഹം മാറ്റുവാൻ
ശുദ്ധീകരിച്ച വെള്ളവും
വേണ്ടാ..
പാർക്കുവാൻ 
വർണ്ണനില കെട്ടിടങ്ങളും
വേണ്ടാ.....
വിശപ്പടക്കുവാൻ
നക്ഷത്രങ്ങളിൽ കോർത്ത
ഭക്ഷണവും വേണ്ടാ...

ഒന്നു മാത്രം തരികാ....

സ്നേഹിക്കാൻ മാത്രം
അറിയാവുന്ന മനസ്സുകളും...
എന്നെ കാമ കണ്ണുകളാൽ
നോക്കാത്ത മനുഷ്യരേയും തരികാ..
ഉറങ്ങീടാം ഞാൻ..
മനസ്സിനെ പൊള്ളി
നോവിക്കാനാവാത്ത
സൂര്യന്റെ തീഷ്ണമാം ചൂടിലും....

ഞാൻ സ്വപ്ന സഞ്ചാരി

സ്വപനങ്ങളെ ഇനിയും എന്നെ മോഹിപ്പിക്കാതിരിക്കുക......
ഓര്‍മ്മകളെ ഇനിയും എന്നെ നോവിക്കാതിരിക്കുക.....
എരിഞ്ഞടങ്ങിയ മോഹങ്ങളും ചിതലരിച്ച ഓര്‍മ്മകളുമായി.....
ഞാന്‍ ജീവിച്ചുകൊള്ളട്ടെ..എന്റെതു മാത്രമായ ലോകത്ത്....