Monday, 30 June 2014

കാത്തിരിക്കുന്നു നിന്നെ

നിന്‍റെ ഈ മൗനം എന്‍റെ മനസ്സിനെ
കാർന്നു തിന്നുന്നത് നീ അറിയുന്നുണ്ടോ സഖീ...
കടൽതീരത്തെ കുളിരണിയിച്ച്‌
നമ്മൾ നടന്നു നീങ്ങിയ പാതയിൽ
എന്‍റെ കാലടയാളങ്ങൾ മാത്രം ബാക്കിയാക്കി ഓർമ്മകളുടെ
രാപക്ഷികൾക്ക്‌ കൊത്തിക്കീറാന്‍
വലിച്ചെറിഞ്ഞു കൊടുത്തതെന്തിനു നീ....
ഓർക്കുന്നുണ്ടോ അന്നു നീയാ കടൽത്തീരത്ത് നിന്ന് എന്നോട്‌ മന്ത്രിച്ചത്‌..?
"എന്‍റെ നീലമിഴികൾക്കു മുകളിലെ സിന്ദൂര രേഖയിൽ
നീ ചാർത്തിയ കുങ്കുമമാണ് ആ കാണുന്ന അസ്തമയ സൂര്യന്‍റെ ചുവപ്പ്‌ നിറം""
എന്നിട്ടുമെന്തേ നീയും ആഴങ്ങളിലേക്ക്‌ മറഞ്ഞു പോയത്‌..
ഓരോ ഉദയത്തിലും ഞാൻ നിന്നെ
തേടി വരാറുണ്ട്‌
നീ വിട പറഞ്ഞു പോയ ഇടവഴിയിൽ നിന്‍റെ വരവും കാത്ത്‌..
തിരക്കാറുണ്ട്‌ ഞാൻ... ഇരുട്ടിനെ
വെള്ളിച്ചമാക്കുന്ന മായാജാലക്കാരനോട്....
പറഞ്ഞില്ലാരും നിന്നെക്കുറിച്ച്..
അറിഞ്ഞതുമില്ലാരും എന്‍റെ മനസ്സിന്‍റെ വിങ്ങൽ...
ജിത്തു വിജയൻ..

No comments:

Post a Comment