ഹേ കാമമേ .....
നിന്റെ കേളി മാറ്റുവാൻ
മാതൃത്ത്വത്തിൻ അമൃത് ചൊരിഞ്ഞ
എന്റെ മുലകളും
വെൺശിൽപം പോൽ വടിവൊത്ത
ശരീരം എന്ന് നീ കരുതുന്ന
മരവിച്ച ഉടലും ഞാൻ നിനക്കായ്
കാഴ്ച്ച വച്ചില്ലേ...
പിന്നെന്തിനാണു നീ
മുലപ്പാലിൻ മണം മാറാത്ത
എൻ പൊന്നോമന കുഞ്ഞിന്റെ
ചോരച്ചുണ്ടുകൾ കടിച്ച് പറിച്ചത്..??
ഹേ മനുഷ്യാ.....
സൂര്യന്റെ തീഷ്ണതയിൽ വിയർത്തൊലിച്ച്
നീയെന്റെ മടിത്തട്ടിൽ വന്നിരുന്നപ്പോൾ
നിന്റെ ക്ഷീണം മാറ്റുവാൻ
ഞാൻ നിനക്ക് തണലേകിയില്ലേ...
പിന്നെന്തിനാണു നീ
പരിഷ്കാരത്തിന്റെ ബഹുനില കെട്ടിടമുയർത്തുവാൻ
എന്റെ ജീവാംശ ത്തെ പോലും
പിഴുതെറിയ്യുന്നത്...????
നിന്റെ കേളി മാറ്റുവാൻ
മാതൃത്ത്വത്തിൻ അമൃത് ചൊരിഞ്ഞ
എന്റെ മുലകളും
വെൺശിൽപം പോൽ വടിവൊത്ത
ശരീരം എന്ന് നീ കരുതുന്ന
മരവിച്ച ഉടലും ഞാൻ നിനക്കായ്
കാഴ്ച്ച വച്ചില്ലേ...
പിന്നെന്തിനാണു നീ
മുലപ്പാലിൻ മണം മാറാത്ത
എൻ പൊന്നോമന കുഞ്ഞിന്റെ
ചോരച്ചുണ്ടുകൾ കടിച്ച് പറിച്ചത്..??
ഹേ മനുഷ്യാ.....
സൂര്യന്റെ തീഷ്ണതയിൽ വിയർത്തൊലിച്ച്
നീയെന്റെ മടിത്തട്ടിൽ വന്നിരുന്നപ്പോൾ
നിന്റെ ക്ഷീണം മാറ്റുവാൻ
ഞാൻ നിനക്ക് തണലേകിയില്ലേ...
പിന്നെന്തിനാണു നീ
പരിഷ്കാരത്തിന്റെ ബഹുനില കെട്ടിടമുയർത്തുവാൻ
എന്റെ ജീവാംശ ത്തെ പോലും
പിഴുതെറിയ്യുന്നത്...????
No comments:
Post a Comment