Wednesday, 11 June 2014

കാത്തിരിപ്പ്‌

എനിക്കിനിയും എഴുതണം
ഉരുകുമെൻ ഹൃദയത്തിൽ
വാക്കിനാൽ വസന്തം തീർക്കണം..

അന്തിവാനിലെ ചുവപ്പ്ച്ഛായം
മാഞ്ഞ്‌ തുടങ്ങും മുൻപ്‌
കിടപ്പറയിലെ തലയിണയിൽ
രണ്ടിറ്റ്‌ കണ്ണീർ വീഴ്ത്തി
ഈ മണൽപ്പരപ്പിന്റെ
ചൂടിനെ കുളിരണിയിക്കണം...

വറ്റിവരണ്ട പുഴയോരത്ത്‌
ഉഴറുന്ന കണ്ണുമായി കാത്തിരിപ്പുണ്ടാകും
ആരും ഏറ്റുവാങ്ങാനില്ലാത്ത
പ്രണയവുമായ്‌ ഏകാകിയായ
എൻ കറുത്ത പക്ഷി....

നീലമരങ്ങളിൽ സായാഹ്നമോരോന്നിരുണ്ട്‌
തൂങ്ങുബോഴും നീണ്ട
മൗനത്തിലേ ക്കെന്റെ രാപക്ഷികൾ
ചിറകറ്റു വീഴുന്നത്‌
അവൾ അറിയുന്നുണ്ടാകുമോ...???

No comments:

Post a Comment