നിനച്ചിരിക്കാത്ത നേരത്ത് കാറ്റിന്റെ കയ്യും കുടഞ്ഞെറിഞ്ഞ്
കാണാമറയത്തേക്ക് നടന്നകന്ന പ്രണയമേ...
ഈ മരുവിൽ കാറ്റിന്റെ നനവുള്ള
ഓർമ്മതൻ സ്പർശ്ശമായി മാറുന്നു നീ....
നിൻ മുന്നിലെൻ സത്യം വേർപ്പാടിന്റെ
വിത്തായ് മുളപ്പിച്ച് മോഹത്തിൻ
അഗ്നിയിൽ നീയെന്നെ ദഹിപ്പിച്ചു...
വെറുപ്പിന്റെ കുപ്പായമണിഞ്ഞെന്നെ
തുറിച്ച കണ്ണെറിഞ്ഞകറ്റി...
ഇത് എന്റെ സത്യത്തിന്റെ അനന്തരഫലം
എന്നിട്ടും ആത്മാവിൽ,മനസ്സിൽ
ഒരു നിശ്വാസമായി ഇപ്പോളും നീ മാത്രം..
ആരും കാണാതെ ഏതോ നിയോഗം പോലെ
പെയ് തൊഴിഞ്ഞു തീരുന്ന എത്രയോ മിഴികൾ....
അതിൽ ഞാനും ഒരാളായ് പുതുജന്മം തേടുന്നു.....
കാണാമറയത്തേക്ക് നടന്നകന്ന പ്രണയമേ...
ഈ മരുവിൽ കാറ്റിന്റെ നനവുള്ള
ഓർമ്മതൻ സ്പർശ്ശമായി മാറുന്നു നീ....
നിൻ മുന്നിലെൻ സത്യം വേർപ്പാടിന്റെ
വിത്തായ് മുളപ്പിച്ച് മോഹത്തിൻ
അഗ്നിയിൽ നീയെന്നെ ദഹിപ്പിച്ചു...
വെറുപ്പിന്റെ കുപ്പായമണിഞ്ഞെന്നെ
തുറിച്ച കണ്ണെറിഞ്ഞകറ്റി...
ഇത് എന്റെ സത്യത്തിന്റെ അനന്തരഫലം
എന്നിട്ടും ആത്മാവിൽ,മനസ്സിൽ
ഒരു നിശ്വാസമായി ഇപ്പോളും നീ മാത്രം..
ആരും കാണാതെ ഏതോ നിയോഗം പോലെ
പെയ് തൊഴിഞ്ഞു തീരുന്ന എത്രയോ മിഴികൾ....
അതിൽ ഞാനും ഒരാളായ് പുതുജന്മം തേടുന്നു.....
No comments:
Post a Comment